മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയെന്ന കേസില്‍ ദേശാഭിമാനിയിലെ കരാര്‍ ജീവനക്കാരന് വിനീത് വി യു അടക്കം 20 പേര്‍ക്കെതിരെ കേസ്. മനോരമ ന്യൂസ് ചാനലിലെ നിഷ പുരുഷോത്തമന്, ഏഷ്യാനെറ്റ് ന്യൂസിലെ കെ ജി കമലേഷ്, പ്രജുല, ആർ അജയ്ഘോഷ് തുടങ്ങിയവരാണ് സൈബര്‍ ആക്രമണത്തിന് ഇരകളായത്.
ഇവരുടെ വ്യക്തിജീവിതത്തെ അവഹേളിക്കുന്ന തരത്തിലായിരുന്നു വിനീത്, ജയജിത്ത്, കണ്ണന്‍ലാല്‍ തുടങ്ങിയ സിപിഎം അനുഭാവികളുടെ ഫേസ് ബുക്ക് പോസ്റ്റുകൾ. ഇതിനെതിരെ വലിയ പ്രതിഷേധവും രൂക്ഷവിമർശനങ്ങളും ചർച്ചകളും ഉയർന്ന സാഹചര്യത്തിലാണ് നടപടി.
Discussion about this post