തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാഹചര്യം ഏറ്റവും രൂക്ഷമായ തലസ്ഥാനത്ത് രോഗപ്രതിരോധ മാര്‍ഗമായി പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ പിന്‍വലിച്ചു. എന്നാല്‍ കണ്ടെയിന്മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരും. ലോക്ക്ഡൗണ്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ കടകള്‍ക്കും രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
ജില്ലയിലെ മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ ജില്ലാ കളക്ടര്‍ നല്കുന്ന കര്‍ശന മാരഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ഇവയ്ക്ക് പ്രവര്‍ത്തിക്കാനാകൂ. റസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവയ്ക്കും ജില്ലയില്‍ രാത്രി ഒന്‍പത് മണി വരെ തുറന്നു പ്രവര്‍ത്തിക്കാം.
എന്നാല്‍ ഭക്ഷണപ്പൊതികളും മറ്റും നല്കാന് മാത്രമേ ഇവയ്ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. ഹോം ഡെലിവറിയും രാത്രി ഒന്‍പത് മണി വരെ മാത്രമേ അനുവദിക്കുകയുള്ളൂ. കോണ്‍ഫറന്‍സ് ഹാളുകള്‍, സ്വീകരണ ഹാളുകള്‍ എന്നിവ അടച്ചിട്ടുകൊണ്ട് ഹോട്ടലുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
Discussion about this post