ബംഗളൂരു: ബംഗളൂരുവില്‍ നടന്ന കലാപത്തിനിടെ തന്റെ വീട്ടില്‍ നിന്ന് മൂന്ന് കോടി രൂപയുടെ സ്വര്‍ണവും വെള്ളിയും അക്രമി സംഘം കൊള്ളയടിച്ചുവെന്ന് ആരോപണവുമായി കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് എം.എല്‍.എ കേസ് ഫയല്‍ ചെയ്തത്. ഓഗസ്റ്റ് 11 ന് ഒരുകൂട്ടം ആളുകള്‍ തന്റെ വീടും വാഹനങ്ങളും ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ തീയിട്ടതായും അദ്ദേഹം പരാതിയില്‍ പറയുന്നു.
അതേസമയം ബംഗളൂരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് 35 പേരെ കൂടി അറസ്റ്റ് ചെയ്തു. 340 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരില്‍ എസ്.ഡി.പി.ഐ നേതാക്കളും ഉള്‍പ്പെടുന്നു. രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ സംഘര്‍ഷത്തിന്റെ ഗൂഢാലോചനയ്ക്ക് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തെറ്റായ പ്രചാരണം നടത്തി സംഘര്‍ഷത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post