ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഭീകരാക്രമണത്തില്‍ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബരാമുള്ള ക്രേരി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരില്‍ നിന്നും ആയുധങ്ങളും കണ്ടെത്തി. മുന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. മറ്റൊരാള്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
രാവിലെ ഒമ്പത് മണിയോടെയാണ് ബാരാമുള്ളയിലെ കെരാരി മേഖലയില്‍ സുരക്ഷാ ജോലിയിലായിരുന്ന സംഘത്തിന് നേരെ ഭീകരര്‍ വെടിവച്ചത്. തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിച്ചു. പതിനഞ്ച് മിനിട്ടോളം ഏറ്റുമുട്ടല്‍ നടന്നു.
തീവ്രവാദികളുടെ സംഘം സി.ആര്.പി.എഫിന്റെയും ജമ്മുകാശ്മീര്‍ പൊലീസിന്റെയും സംയുക്ത സംഘത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് സി.ആര്.പി.എഫ് ജവാന്മാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചു.
Discussion about this post