മണാലി: നടന് ആമിര്‍ഖാന്റെ ഭാര്യ ഹിന്ദുവായിട്ടും മക്കള്‍ എന്തിന് ഇസ്ലാം മാത്രം പിന്തുടരുന്നുവെന്ന ചോദ്യവുമായി ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ പി.ആര് ടീം.
ആമിറിന്റെ മക്കളില്‍ മതപരമായ കൂടിച്ചേരല്‍ നടന്നിട്ടുണ്ടെന്നും അവര്‍ക്ക് അള്ളാഹുവിനോടൊപ്പം ശ്രീകൃഷ്ണന്റെയും പാഠങ്ങള്‍ ആവശ്യമാണെന്നും ട്വീറ്റിൽ പറയുന്നു. ഹിന്ദുവിന്റെയും മുസ്ലിമിന്റെയും മക്കള്‍ എങ്ങനെ മുസ്ലിം മാത്രമാവുമെന്നും ഇതെങ്ങനെ മതേതരത്വം ആവുമെന്നും ട്വീറ്റില്‍ ചോദിക്കുന്നു.
ആമിര്ഖാൻ മുമ്പ് നല്കിയ ഒരഭിമുഖത്തിൽ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോൾ ഭാര്യ ഹിന്ദു മതക്കാരിയാണെങ്കിലും മക്കള്‍ ഇസ്ലാം മതം മാത്രമാണ് പിന്തുടരുന്നതെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കങ്കണയുടെ ട്വിറ്റര്‍ ടീം രംഗത്തെത്തിയിരിക്കുന്നത്.
Hindu + Muslim = Muslim
Yeh toh kattarpanthi hai,outcome of a marriage is not just a blend of genes and cultures but even religions. Bachchon ko Allah ki ebadat bhi seekhayein aur Shri Krishn ki Bhakti bhi, yehi secularism hai na? @aamir_khan https://t.co/qo1ZOLNR7K— Kangana Ranaut (@KanganaTeam) August 17, 2020
Discussion about this post