കൊറോണ വാക്സിൻ പരീക്ഷണം പൂർത്തിയായാൽ സൗജന്യമായി വിതരണം ചെയ്യുമെന്ന് ഓസ്ട്രേലിയ. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡ് -19 വാക്സിൻ സ്വീകരിക്കാൻ ഓസ്ട്രേലിയ സ്വീഡിഷ്-ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രസെനെക്കയുമായി ധാരണയിലെത്തിയതായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
“ഈ വാക്സിൻ വിജയകരമാണെന്ന് തെളിഞ്ഞാൽ സ്വന്തമായി വാക്സിനുകൾ നിർമ്മിച്ച് വിതരണം ചെയ്യും. 25 ദശലക്ഷം ഓസ്ട്രേലിയക്കാർക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്യും,” അദ്ദേഹം പറഞ്ഞു.
മൂന്നാം ഘട്ട പരീക്ഷണത്തിലും വിജയകരമായി ഫലം വന്ന ലോകത്തെ അഞ്ചിൽ ഒന്നാണ് ഓക്സ്ഫോർഡ് വാക്സിൻ, വർഷാവസാനത്തോടെ ഓക്സ്ഫോർഡ് വാക്സിന്റെ ഫലങ്ങൾ ലഭിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
Discussion about this post