റായ്പുര്‍: ഛത്തിസ്ഗഡിലെ ബിജാപുരില്‍ നക്സലുകളുടെ വെടിയേറ്റ് 45കാരന് മരിച്ചു. പ്രവര്‍ത്തനം നിര്‍ത്തിവച്ച സല്‍വ ജുദമിന്റെ സജീവപ്രവര്‍ത്തകനായിരുന്ന പിദു കോര്സയാണു കൊല്ലപ്പെട്ടത്. ബിജാപുര്‍ പോലീസ് സ്റ്റേഷനിലെ നായാപാര ദുരിതാശ്വാസക്യാമ്പില്‍ ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം.
നക്സലുകളെ നേരിടാന്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന സാല്വ ദുദമിന്റെ പ്രവര്‍ത്തനം സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് അടുത്തയിടെയാണ് നിര്‍ത്തിവച്ചത്.
Discussion about this post