മലയാളി പരിശീലക ജിന്‍സി ഫിലിപ്പ് അത്ലറ്റിക്സ് വിഭാഗത്തില്‍ ധ്യാന്‍ചന്ദ് പുരസ്കാരത്തിന് അര്‍ഹയായി.
അതേസമയം രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര് അര്‍ഹരായി. രോഹിത്തിന് പുറമെ ഗുസ്തി താരം വിനേഷ് ഫോഗട്ട്, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, പാരാലിംപിക്സ് താരം തങ്കവേലു മാരിയപ്പന് എന്നിവരാണ് ഈ വര്‍ഷത്തെ ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹരായത്.
ദ്യുതി ചന്ദ് ഉള്‍പ്പെടെ 27 കായികതാരങ്ങളാണ് അര്‍ജ്ജുന പുരസ്കാരത്തിന് അര്‍ഹരായത്. കേരളാ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന സന്ദേശ് ജിങ്കാന്, ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ, വനിതാ ക്രിക്കറ്റ് താരം ദീപ്തി ശര്‍മ ഹോക്കി താരം അക്ഷദിപ് സിംഗ് എന്നിവരും അര്‍ജ്ജുന പുരസ്കാരത്തിന് അര്‍ഹരായി.
Discussion about this post