ശ്രീശൈലം ജലവൈദ്യുത നിലയത്തില്‍ ഒന്‍പത് പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും മറ്റ് കുറച്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ദുഃഖം രേഖപ്പെടുത്തി.
വ്യാഴാഴ്ച രാത്രി ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ശ്രീശൈലത്തിലെ ഇടത് ബാങ്ക് പവര്‍ ഹൗസിനുള്ളില്‍ കുടുങ്ങിയ ഒമ്പത് പേരും കൊല്ലപ്പെട്ടതായി തെലങ്കാന സ്റ്റേറ്റ് പവര്‍ ജനറേഷന് കോര്പ്പറേഷന് ലിമിറ്റഡ് അറിയിച്ചു. കണ്ടെടുത്ത ഒന്‍പത് മൃതദേഹങ്ങളില്‍ മൂന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ സുന്ദര്‍ നായിക്, മോഹന്‍ കുമാര്‍, ഫാത്തിമ എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.
‘എന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ പ്രധാനമന്ത്രി മോദി ട്വീറ്റില്‍ കുറിച്ചു.
തെലങ്കാനയിലെ ശ്രീശൈലം ജലവൈദ്യുത നിലയത്തിലെ ദാരുണമായ അഗ്നി അപകടത്തെത്തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടതിനെക്കുറിച്ച് മനസിലാക്കിയതില്‍ അഗാധമായ വേദന. ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ് എന്റെ അഗാധമായ അനുശോചനം. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. അമിത് ഷാ ട്വീറ്റില്‍ കുറിച്ചു.
Discussion about this post