ഇന്ത്യയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ആഭ്യന്തര ക്രിക്കറ്റ് സീസണ് സാഹചര്യം അനുകൂലമാവുമ്പോള്‍ ആരംഭിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. എന്നാല്‍ ആഭ്യന്തര സീസണ് തുടങ്ങാനുള്ള കൃത്യമായ ഒരു തിയ്യതി നിര്‍ദേശിച്ചിട്ടില്ല. ബി.സി.സി.ഐയുടെ മെമ്പര്‍ അസ്സോസിയേഷനുകള്‍ക്ക് അയച്ച കത്തിലാണ് ഗാംഗുലി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സാധാരണയായി ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യയില്‍ ആഭ്യന്തര സീസണ് ആരംഭിക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് മൂലം വന്ന പ്രതിസന്ധി കാരണം ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റ് തുടങ്ങുമെന്ന കാര്യത്തില്‍ ബി.സി.സി.ഐക്ക് വ്യക്തത വന്നിട്ടില്ല.
നിലവില്‍ താരങ്ങളുടെയും ഒഫീഷ്യല്‍സിന്റെയും സുരക്ഷയും ആരോഗ്യവുമാണ് പ്രധാനമെന്നും എല്ലാ സാഹചര്യങ്ങളും പരിശോധിച്ചതിന് ശേഷം മാത്രമാവും ബി.സി.സി.ഐ ആഭ്യന്തര മത്സരങ്ങള്‍ നടത്തുകയെന്നും സൗരവ് ഗാംഗുലി പറഞ്ഞു.
Discussion about this post