ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോറയിൽ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കശ്മീർ (ഐഎസ്ജെകെ) ഭീകരരുടെ കേന്ദ്രം വളഞ്ഞ സൈന്യം 5 പേരെ അറസ്റ്റ് ചെയ്തു. വൻ ആയുധശേഖരവും പിടികൂടി.
കത്തുവ ജില്ലയിൽ രാജ്യാന്തര അതിർത്തിയിൽ പാക്ക് സൈന്യം വെടിനിർത്തൽ ലംഘിച്ചതു സംഘർഷത്തിനു കാരണമായി. ഇരു സേനകളും തമ്മിലുണ്ടായ വെടിവയ്പ് വൈകുന്നേരം വരെ നീണ്ടു.
ബാരാമുള്ള ജില്ലയിലെ ക്രീരിയിൽ രഹസ്യ വിവരത്തെ തുടർന്ന് ഒളിയിടം വളഞ്ഞ സൈന്യത്തിനു നേർക്ക് ഭീകരർ വെടിയുതിർത്തു. രാത്രി വൈകിയും ഏറ്റുമുട്ടൽ തുടർന്നു.
Discussion about this post