ഡല്‍ഹി: കൊറോണ മഹാമാരി മൂലം ഇന്ത്യന്‍ സാമ്പത്തിക രംഗം ആകെ തകര്‍ന്നു പോയി എന്ന സോഷ്യല്‍ മീഡിയ പ്രചരണത്തിന് അന്ത്യം കുറിക്കുന്ന അന്താരാഷ്ട്ര നാണ്യ നിധിയുടെ റിപ്പോർട്ട് പുറത്ത്. അന്താരാഷ്ട്ര നാണ്യ നിധി ( IMF ) യുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ആണ് മുന്നിലെന്നാണ് പഠനം.
കൊറോണ മഹാവ്യാധിയുടെ കാലഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കായി 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് അനുവദിച്ച ശേഷവും, 80കോടി ജനങ്ങളുടെ വീട്ടില്‍ ഭക്ഷണവും പണവും മരുന്നും മറ്റും എത്തിച്ച ശേഷവും ഇന്ത്യ തന്നെയാണ് ലോകത്തില്‍ ഈ കാലയളവില്‍ സാമ്പത്തിക രംഗത്ത് ഏറ്റവും കൂടുതല്‍ ജിഡിപി വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയ രാജ്യമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ 1 .9 വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തു ചൈന 1.2 വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. യുഎസിന്റെ വളര്‍ച്ചാ നിരക്ക് മൂന്നാം സ്ഥാനത്തു -5 .9 ആണ്. പിന്നാലെ ജര്‍മനിയും ഫ്രാന്‍സും ഇറ്റലിയും ആണ്.
Discussion about this post