കോടതിയലക്ഷ്യ കേസ്; മാപ്പ് പറയാൻ സുപ്രീംകോടതി നല്‍കിയ സമയം ഇന്ന് അവസാനിക്കും

Published by
Brave India Desk

കോടതിയലക്ഷ്യ ഹർജിയില്‍ നിരുപാധിക മാപ്പപേക്ഷിക്കാന്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന് സുപ്രീം കോടതി നല്‍കിയ സമയം ഇന്നവസാനിക്കും. മാപ്പപേക്ഷിക്കുകയാണെങ്കില്‍ ഹർജി നാളെ പരിഗണിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇല്ലെങ്കില്‍ ശിക്ഷ വിധി പുറപ്പെടുവിക്കുമെന്നായിരുന്നു കോടതി ഉത്തരവ്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും നാല് മുന്‍ ചീഫ് ജസ്റ്റിസുമാരെയും വിമ൪ശിച്ച പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റുകള്‍ കോടതിയലക്ഷ്യമാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ മാപ്പ് പറയില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷന്‍റെ നിലപാട്.

പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി തിരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതിയലക്ഷ്യമെന്ന കണ്ടെത്തിയ ട്വീറ്റുകളെക്കുറിച്ച്‌ പുനരാലോചന നടത്താന്‍ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി രണ്ട് ദിവസത്തെ സമയം അനുവദിച്ചിരുന്നു.

Share
Leave a Comment