കൊച്ചി: ആയുധങ്ങളുമായി പോയ ആര്‍മി ലോറി അപകടത്തില്‍പ്പെട്ടു. കൊച്ചി തുറമുഖത്തു നിന്നും മദ്ധ്യപ്രദേശിലെ ജബല്‍പൂരിലേക്ക് ആയുധങ്ങളുമായി പോകുകയായിരുന്ന ആര്‍മി ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ഇന്നലെ രാത്രി കുണ്ടന്നുര്‍ പാലത്തില്‍ വച്ചാണ് കാറുമായി കൂട്ടിയിടിച്ചത്. ലോറി പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഇരുവാഹനങ്ങളും തകര്‍ന്നു. അപകടമറിഞ്ഞ് പൊലീസും നാവിക സേന ഉദ്യോഗസ്ഥരും ഉടന്‍ സ്ഥലത്തെത്തി ലോറി നാവിക സേന ആസ്ഥാനത്തേക്ക് മാറ്റി.
Discussion about this post