ഡല്‍ഹി : ഇന്ത്യയുടെ 74-മത് സ്വാതന്ത്ര്യദിന ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതിയെ അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭ. രാജ്യത്തെ ആറ് ലക്ഷം ഗ്രാമങ്ങളിലൂടെ ഒപ്റ്റികല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് സ്ഥാപിക്കും എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇവിടങ്ങളിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് വളരെയെളുപ്പം പ്രാപ്യമാക്കും. മോദി പ്രഖ്യാപിച്ച പദ്ധതി പ്രായഭേദമന്യേ എല്ലാ തലമുറകള്‍ക്കും ഗുണം ചെയ്യുന്നതാണെന്ന് ഉന്നത ഐക്യരാഷ്ട്രസഭാ വൃത്തങ്ങള്‍ പറയുന്നു.
പ്രധാനമന്ത്രി പ്രഖ്യാപിച്ച ഫൈബര്‍ ഗ്രാമങ്ങളിലെ ഒപ്റ്റിക് കേബിള്‍ പദ്ധതി ഈ പ്രതിസന്ധി കാലത്തും മുന്നോട്ടുളള കാലം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ഐക്യരാഷ്ട്രസഭ വികസന പ്രോഗ്രാമിലെ അഡ്മിനിസ്ട്രേറ്ററായ ആചിം സ്റ്റെയ്നെര്‍ പറയുന്നത്. സേവനങ്ങളും വിവരങ്ങളും ഗ്രാമങ്ങളിലെ സാധാരണക്കാരായ ജനങ്ങളിലെത്താന്‍ ഗവണ്മെന്റ് ശ്രദ്ധയോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും കോവിഡാനന്തര കാലത്ത് ഭാവി മെച്ചപ്പെടുത്താന്‍ ഇത് നല്ലതാണെന്നും സ്റ്റെയ്നെര്‍ വ്യക്തമാക്കി.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ വികസനത്തിന് ഉപയോഗിക്കുന്നതിനുളള സോഫ്റ്റ്വെയര് വികസനത്തിന് മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് സ്റ്റെയ്നെര്‍ അഭിപ്രായപ്പെട്ടു.
സ്വകാര്യ മേഖലയിലും നീതി അയോഗ് ഉള്‍പ്പടെ സര്‍ക്കാര്‍ മേഖലയിലും ഐക്യരാഷ്ട്ര സഭ നടത്തുന്ന പദ്ധതികളിലെ ഇന്ത്യയിലെ പങ്കാളിത്തം അഭിനന്ദനം അര്‍ഹിക്കുന്നു. ഭാവിയിലേക്കുളള സൂചകമാണ് ഇത്തരത്തിലുളള പ്രവര്‍ത്തികള്‍ എന്നും സാങ്കേതിക വിദ്യയും പ്രവര്‍ത്തിയിലെ ചുറുചുറുക്കും ഇന്ത്യയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് താല്പര്യമുണ്ടാക്കുന്നുവെന്നും സ്റ്റെയ്നെര്‍ പറഞ്ഞു.
Discussion about this post