ബെംഗളുരു: ബെംഗളുരുവിലെ മെട്രോ റെയില്‍ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കോവിഡ് വ്യാപനത്തിനുശേഷം ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുകയാണെന്നും, മെട്രോ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്നും ബി.എസ് യെദ്യൂരപ്പ പറഞ്ഞു. നഗരമധ്യത്തില്‍ നിര്‍മ്മിച്ച പുതിയ ഫ്ലൈഓവറിന് വിപ്ലവ സ്വാതന്ത്ര്യസമര സേനാനി സംഗൊല്ലി റായാനയുടെ പേര് നല്കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോവിഡ്-19 വ്യാപനം തുടരുകയാണെങ്കിലും പൊതുജീവിതം സാധാരണ നിലയിലേക്ക് പടിപടിയായി പുനഃസ്ഥാപിക്കപ്പെടുകയാണ്. ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് മെട്രോ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും’ അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരു ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ്-19 ലോക്ക്ഡൌണ്‍ കാരണം ബെംഗളുരു മെട്രോയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് അഞ്ചുമാസത്തിനുശേഷമാണ് സര്‍വീസ് പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുന്നത്.
Discussion about this post