തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപ്പിടുത്തത്തില്‍ ചില ഫയലുകള്‍ കത്തിപ്പോയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.
ചില ഫയലുകള്‍ കത്തിപ്പോയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി സമ്മതിച്ചതാണ് ഇന്നത്തെ വാര്‍ത്താസമ്മേളനത്തിന്റെ ഹൈലൈറ്റെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
ചില ഫയലുകൾ കത്തിപ്പോയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി സമ്മതിച്ചതാണ് ഇന്നത്തെ വാർത്താസമ്മേളനത്തിന്റെ ഹൈലൈറ്റ്. മന്ത്രിമാർ പറഞ്ഞതിനു വ്യത്യസ്തമായി മുഖ്യമന്ത്രി അക്കാര്യം സമ്മതിച്ചതുവഴി ഒരു മുഴം മുമ്പേ മുഖ്യമന്ത്രി എറിഞ്ഞിരിക്കുന്നു എന്നുവേണം കണക്കാക്കാൻ. ആ ഫയലുകൾ തന്നെയാണ് കത്തിക്കാൻ ഉദ്ദേശിച്ചിരുന്നതും.
https://www.facebook.com/KSurendranOfficial/posts/3293580670726546
Discussion about this post