കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന് കൈമാറി. രവി പൂജാരി ഉള്‍പ്പെട്ട മൂന്ന് കേസുകളുടെ അന്വേഷണവും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടക്കും.
നേരത്തെ ക്രൈം ബ്രാഞ്ചായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. നെടുമ്പാശ്ശേരി കേന്ദ്രീകരിച്ചാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പ്രവര്‍ത്തിക്കുന്നത്.
കൊച്ചിയില്‍ നടി ലീന മരിയാപോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്തിയത് രവി പൂജാരിയുടെ ക്വട്ടേഷന്‍ പ്രകാരമാണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലുള്ള രവി പൂജാരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ 2018 ഡിസംബര്‍ 15ന് ബൈക്കിലെത്തിയ രണ്ട് പേര് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പിന് ഒരുമാസം മുമ്പ് നടി ലീനയെ ഫോണില്‍ വിളിച്ചു രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാതെ വന്നപ്പോഴാണ് പാര്‍ലറിന് നേരെ നിറയൊഴിച്ചത്.
Discussion about this post