ഡല്‍ഹി: ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുളള രാജ്യങ്ങളിലെ സമ്പന്നരായ യുവതീയുവാക്കള്‍ സ്വന്തം രാജ്യം വിട്ടു മറ്റു രാജ്യങ്ങളിലേക്കു ചേക്കേറുന്നതായി റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ സൗകര്യപ്രദമായ ജീവിതസാഹചര്യങ്ങളാണ് ഇവരെ മറ്റു രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. 14 വര്‍ഷത്തിനിടയില്‍ 61,000 പേര് ഇന്ത്യ വിട്ടു മറ്റു രാജ്യങ്ങളിലേക്കു ചേക്കേറിയതായാണു റിപ്പോര്‍ട്ടുകള്‍.
ചൈനയില്‍ നിന്നു 91,000 പേര് ഇതരരാജ്യങ്ങളിലേക്കു മാറി എന്നും ഒരു സ്വകാര്യ കണ്‍സള്‍ട്ടന്‍സി നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. മറ്റു പലരാജ്യങ്ങളിലും ഇത്തരത്തിലുളള പ്രശ്നം നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ബ്രിട്ടനാണ് ഇങ്ങനെയുളളവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ഇത്രയധികം പേര് രാജ്യം വിട്ടു പോകുന്നുണ്ടെങ്കിലും 2,26,800 സമ്പന്നരുമായി ഏറ്റവും കൂടുതല്‍ സമ്പന്നരുളള രാജ്യങ്ങളുടെ പട്ടികയില്‍ പത്താമതാണ് ഇന്ത്യ.
Discussion about this post