മാനന്തവാടി: വയനാട് പേര്യയയില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. പേര്യ ചോയിമൂല കോളനിയില്‍ വ്യാഴാഴ്ച രാത്രി 7 മണിക്ക് ശേഷമാണ് മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ ബിജുവിന്റെ വീട്ടിലെത്തിയ സംഘം അരിയും സാധനങ്ങളും വാങ്ങിയ ശേഷം കാടുകളിലേക്ക് മടങ്ങി. കൈയിലുള്ള മൊബൈല്‍ ഫോണും മറ്റും ചാര്‍ജ് ചെയ്യാനായി മൂന്നുമണിക്കൂറോളം വീട്ടില്‍ സമയം ചെലവഴിച്ചു.
രണ്ടു സ്ത്രീകളും ഒരു പുരുഷനും ആണ് സംഘത്തിലുണ്ടായിരുന്നതെന്ന് കോളനിവാസികള്‍ പറഞ്ഞു. തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന് പരിധിയിലെ നിരവില്‍പുഴ മുണ്ടക്കൊമ്പ് കോളനിയില്‍ കഴിഞ്ഞ മാസം രാത്രി ആയുധ ധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു.
കോളനിയിലെ അനീഷ്, രാമന് എന്നിവരുടെ വീടുകളിലാണ് രാത്രിയോടെ എത്തിയ സംഘത്തില്‍ മൂന്ന് സ്ത്രീകളും, രണ്ട് പുരുഷന്മാരുമാണുണ്ടായിരുന്നത്. ഇവര്‍ വീടുകളില്‍ നിന്നും ചായ വാങ്ങി കുടിച്ച ശേഷം അരിയും മറ്റ് സാധനങ്ങളും വാങ്ങി മടങ്ങുകയായിരുന്നു.
Discussion about this post