മോസ്കോ: അന്താരാഷ്ട്ര നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും നടപ്പാക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഷാങ്ഹായിയുടെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഇന്ത്യ വിലമതിക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. റഷ്യയില്‍ നടന്ന് ഷാങ്ഹായി സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനെതിരെയുളള പരമ്പരാഗതവും അല്ലാത്തതുമായ ഭീഷണികളെ ഇന്ത്യക്ക് നേരിടേണ്ടതുണ്ട്. പ്രത്യേകിച്ചും തീവ്രവാദം, മയക്കുമരുന്നു കടത്ത്, അന്തര്‍ദേശീയ കുറ്റകൃത്യങ്ങള്‍ എന്നിവയെ ഇതിനെയെല്ലം ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അതോടൊപ്പം ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിതിയില്‍ അദ്ദേഹം ആശങ്ക അറിയിച്ചു.
പരസ്പര ബഹുമാനത്തില്‍ സമാധാനപരമായ ചര്‍ച്ചയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നും ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളോട് രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യങ്ങള്‍ ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരമ്പരാഗതവും അല്ലാത്തതുമായ ഭീഷണികളെ നേരിടുന്നതിന് രാജ്യങ്ങള്‍ ഒരുമിച്ച് നില്കേണ്ടതിന്റെ ആവശ്യവും ഷാങ്ഹായി സമ്മേളനത്തില്‍ ഇന്ത്യ എടുത്തുകാട്ടി.
Discussion about this post