Monday, January 25, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘ബ്രെയിന്‍ വാഷിംഗിലൂടെ’ ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്താനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സാമ്പത്തിക സഹായം നൽകുന്നത് തുര്‍ക്കി, സഹായത്തിന് എര്‍ദോഗന്റെ മകന്‍’; നിർണായക വെളിപ്പെടുത്തലുമായി ദേശീയ സുരക്ഷാ ഏജൻസികൾ

by Brave India Desk
Sep 5, 2020, 08:35 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്താനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി തുര്‍ക്കി വന്‍ തോതില്‍ സാമ്പത്തിക സഹായം നല്‍കുന്നതായി റിപ്പോർട്ട്. സുരക്ഷാ വിലയിരുത്തല്‍ യോഗങ്ങള്‍ക്കിടെ രാജ്യത്തെ സുരക്ഷാ ഏജന്‍സികളാണ് ഇത് സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്. ഇന്ത്യയിലെ തീവ്ര ഇസ്ലാമിക സംഘടനകള്‍ക്കും, ഐഎസുമായി ബന്ധപ്പെട്ട ഉപവിഭാഗങ്ങള്‍ക്കും പണം നല്‍കുന്നതിന് പിന്നില്‍ തുര്‍ക്കിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മാത്രമല്ല, ഇന്ത്യക്കാരുടെ സിറിയയിലേക്കുള്ള ഐഎസ് റിക്രൂട്ട്മെന്റിനായി തുര്‍ക്കി സര്‍ക്കാരിന്റെ സഹായത്തോടെ ‘തുര്‍ക്കിഷ് ഹാന്‍ഡ്‌ലേഴ്‌സ്’ പ്രവര്‍ത്തിച്ചതിനുള്ള നിരവധി തെളിവുകളും സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. അടുത്തിടെ ഇന്ത്യയില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ഐഎസ് ബന്ധമുള്ള യുവതീയുവാക്കള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. തങ്ങള്‍ തുര്‍ക്കി വഴിയാണ് സിറിയയില്‍ എത്തിയതെന്നും തുര്‍ക്കിയില്‍ നിന്നുമുള്ള ചിലരാണ് തങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയതെന്നും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു.

രാജ്യത്തെ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെ ‘ബ്രെയിന്‍ വാഷ്(മസ്തികക്ഷാളനം)’ ചെയ്തുകൊണ്ട് തങ്ങളുടെ തീവ്രവാദ ആശയങ്ങളിലേക്ക് അടുപ്പിക്കാനാണ് തുര്‍ക്കിഷ് ഏജന്റുമാര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ ഇവര്‍ക്ക് പാകിസ്ഥാന്‍ ഭീകര സംഘടനകളുടെ സഹായവും വന്‍തോതില്‍ ലഭിക്കുന്നുണ്ട്.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് തുര്‍ക്കി പ്രസിഡന്റ് റെസെപ്പ് തയ്യിപ്പ് എര്‍ദോഗന്റെ മകന്‍ ബിലാല്‍ എര്‍ദോഗനാണ് പ്രവര്‍ത്തിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന വിവരവും പുറത്തുവരുന്നുണ്ട്. ഏതാനും വര്‍ഷങ്ങളായി തീവ്ര ഇസ്‌ലാമിസ്റ്റ് സംഘടനകളുടെ കമാന്‍ഡറായി പ്രവര്‍ത്തിക്കുന്ന ബിലാല്‍, ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങളിലുള്ള യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കാനായി രഹസ്യ ഓപറേഷനുകളും നടത്തുന്നുണ്ട്. എര്‍ദോഗന്‍ തന്നെയാണ് ഇതിനു പിന്നിലെ ‘മാസ്റ്റര്‍ ബ്രെയിന്‍’ എന്നാണ് വിവരം. ഇതുവഴി തെക്കന്‍ ഏഷ്യയിലെയും ഇന്ത്യയിലെയും മുസ്ലീങ്ങള്‍ക്കിടയില്‍ പ്രശസ്തിയും സ്വാധീനവും നേടിയെടുക്കാനാണ് എര്‍ദോഗന്റെ ലക്ഷ്യം.

ഇന്ത്യ ആസ്ഥാനമായുള്ള തീവ്ര ഇസ്ലാമിക സംഘടനകള്‍ക്ക് ധനസഹായം നല്‍കുക, മത താല്‍പ്പര്യങ്ങളുള്ള രാഷ്ട്രീയ സംഘടനകളുമായി സഹകരിക്കുക, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക എന്നിവ വഴി ഇന്ത്യയിലെ ക്രമസമാധാനം തകര്‍ക്കുകയാണ് തുര്‍ക്കിയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതോടൊപ്പം ഇന്ത്യയ്ക്കുമേല്‍ ആക്രമണം അഴിച്ചുവിടുന്നതിനായി പാകിസ്ഥാനുമേല്‍ തുര്‍ക്കി സമ്മര്‍ദ്ദം ചെലുത്തുന്നതായും റിപ്പോർട്ടുണ്ട്.

 

Tags: turkeyterrorrismTOPindia
Share246TweetSendShare

Discussion about this post


Related Posts

‘യഥാർത്ഥ കർഷകർക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടു‘; സമരം ഉടൻ അവസാനിക്കുമെന്ന് കേന്ദ്ര മന്ത്രി

”വാക്‌സിനുകള്‍ക്കെതിരെ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി”; മുന്നറിയിപ്പ് നൽകി കേന്ദ്രം

‘അ​യോ​ധ്യ​യി​ലെ ബാ​ബ്റി മ​സ്ജി​ദ് പൊ​ളി​ച്ച​തി​ലൂ​ടെ ച​രി​ത്ര​പ​ര​മാ​യ തെ​റ്റ് തി​രു​ത്തി’: പ്ര​കാ​ശ് ജാ​വ​ദേക്ക​ര്‍

പ്രമുഖ ക​ന്ന​ഡ ന​ടിയെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

Next Post

'രാമക്ഷേത്രത്തിന്റെ അടിത്തറയ്ക്ക് 100 അടി താഴ്ചയിൽ 1,200 കൽസ്തംഭങ്ങള്‍'; ക്ഷേത്ര നിര്‍മാണം സെപ്റ്റംബര്‍ 17ന് ശേഷം ആരംഭിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി

Latest News

‘രാഷ്ട്രപതി അ​നാ​ച്ഛാ​ദ​നം ചെ​യ്‍​ത ഛായാചിത്രം അദ്ദേഹത്തിന്റേതല്ല ബംഗാളി നടൻ പ്രൊസെൻജിത് ചാറ്റർജിയുടേതാണ് എന്നുപറഞ്ഞ് വെകിളിക്കൂട്ടം നടക്കുന്നുണ്ട്, കേരളത്തിലും വെകിളിക്കൂട്ടം സജീവമാണ് എന്താണ് വാസ്തവം?’; ഹരീഷ് വാസുദേവന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ

‘യഥാർത്ഥ കർഷകർക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടു‘; സമരം ഉടൻ അവസാനിക്കുമെന്ന് കേന്ദ്ര മന്ത്രി

”വാക്‌സിനുകള്‍ക്കെതിരെ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി”; മുന്നറിയിപ്പ് നൽകി കേന്ദ്രം

‘പാലാരിവട്ടം പാലം പൊളിഞ്ഞ കേസ് രാഷ്ട്രീയ പ്രേരിതം‘; കളമശ്ശേരിയിൽ മത്സരിച്ചാൽ ജയിക്കുമെന്ന് ഇബ്രാഹിംകുഞ്ഞ്

‘അ​യോ​ധ്യ​യി​ലെ ബാ​ബ്റി മ​സ്ജി​ദ് പൊ​ളി​ച്ച​തി​ലൂ​ടെ ച​രി​ത്ര​പ​ര​മാ​യ തെ​റ്റ് തി​രു​ത്തി’: പ്ര​കാ​ശ് ജാ​വ​ദേക്ക​ര്‍

സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ്; 17 മരണം കൂടി സ്ഥിരീകരിച്ചു

‘കേരളം സ്ത്രീകൾക്ക് ജീവിക്കാനും സാമൂഹ്യമായി ഇടപെടാനും കഴിയാത്ത ഒരിടമായി മാറ്റാൻ ഗൂഢമായ ശ്രമങ്ങൾ നടക്കുന്നുണ്ട്’; സൈബർ ഗുണ്ടയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചേ മതിയാകൂവെന്ന് ശോഭാ സുരേന്ദ്രൻ

പ്രമുഖ ക​ന്ന​ഡ ന​ടിയെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News