കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അതിര്‍ത്തിവഴി ലഹരിക്കായി ഫെന്‍സെഡൈല്‍ മരുന്ന് കടത്താന്‍ ശ്രമിച്ച ബംഗ്ലാദേശി കള്ളക്കടത്ത് സംഘത്തിലെ അംഗത്തെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ വധിച്ചു. മാല്‍ദാ ജില്ലയിലെ ഗോപാല്‍പൂര്‍ പോസ്റ്റിന് സമീപമാണ് സംഭവം.
ഇയാള്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അതിര്‍ത്തി വഴി ഫെന്സൈഡല് മരുന്ന് കടത്താന്‍ ശ്രമിച്ചത്. ഇതിനിടെ പട്രോളിംഗിനായി എത്തിയ ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടതോടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
കോഡിന് അടിസ്ഥാനമാക്കിയുള്ള കഫ് സിറപ്പാണ് ഫെന്സൈഡല്. മദ്യ നിരോധനം ഏര്‍പ്പെടുത്തിയ ബംഗ്ലാദേശില്‍ ലഹരിയ്ക്കായി ആളുകള്‍ ഫെന്സൈഡലാണ് ഉപയോഗിക്കുന്നത്. 75 ഫെന്സൈഡല് മരുന്നു കുപ്പികളാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തത്.
Discussion about this post