ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വൻ സ്ഫോടനം. യുപിയിലെ ആഗ്രയ്ക്ക് സമീപമുള്ള സിക്കന്ദ്രയിലുള്ള കെമിക്കല്‍ ഫാക്ടറിയിലാണ് വന്‍ പൊട്ടിത്തെറിയുണ്ടായത്.
പൊട്ടിത്തെറിയെ തുടര്‍ന്ന് വലിയ രീതിയിലാണ് തീ പടര്‍ന്നിരിക്കുന്നത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചുവരികയാണ്. സംഭവത്തില്‍ നിലവില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Discussion about this post