വാഷിംഗ്ടണ്‍: പാകിസ്ഥാന് ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ ചൈനീസ് സൈനിക വിന്യാസ കേന്ദ്രങ്ങള്‍ സൃഷ്ടിക്കാന്‍ ചൈന പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ പ്രതിരോധ വിഭാഗമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
സൈനികാവശ്യങ്ങള്‍ക്കായി നിരവധി രാജ്യങ്ങളില്‍ ചൈന ഇത്തരം കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും രാജ്യം അതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
തങ്ങളുടെ വ്യോമ, നാവിക, കരസേനാ വിഭാഗങ്ങള്‍ക്ക് സഹായകമാകുന്ന രീതിയിലാണ് ഇത്തരം സൈനിക കേന്ദ്രങ്ങള്‍ ചൈന നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യമായ ജി ബൗട്ടിയില് ഇത്തരത്തിലൊരു താവളം ചൈന ഇപ്പോള്‍ തന്നെ സൃഷ്ടിച്ചുകഴിഞ്ഞു. പാകിസ്ഥാനെ കൂടാതെ, മ്യാന്മാര്, തായ്ലന്ഡ്, സിംഗപ്പോര്‍, ഇന്‍ഡോനേഷ്യ, ശ്രീലങ്ക, യു.എ.ഇ, കെനിയ, ടാന്‍സാനിയ, അംഗോള, താജിക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ചൈനയുടെ പട്ടികയിലുള്ളത്.
ഇക്കാര്യത്തില്‍ ചൈനയുടെ ഏറ്റവും അടുത്ത പങ്കാളി പാകിസ്ഥാന് തന്നെയാണ്. വികസന പദ്ധതികളിലൂടെ മറ്റ് രാജ്യങ്ങളില്‍ അധികാരം സ്ഥാപിച്ച് ശീലമുള്ള ചൈന, പാകിസ്ഥാനില്‍ തുറമുഖങ്ങളും പൈപ്പ്ലൈനുകളും നിര്‍മിച്ച് അതുവഴി തങ്ങള്‍ക്ക് ആവശ്യമുള്ള വിഭവങ്ങള്‍ രാജ്യത്തേക്ക് എത്തിക്കുന്നുമുണ്ട്.
Discussion about this post