അശ്ലീല വേഷം ധരിച്ചെന്നാരോപിച്ച് നടി സംയുക്ത ഹെഗ്ഡെയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കൈയ്യേറ്റ ശ്രമം നടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് കവിത റെഡ്ഢി അറസ്റ്റിൽ. ഈ സംഭവത്തില്‍ കവിതയ്ക്കെതിരെ സംയുക്ത പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കവിത മാപ്പും പറഞ്ഞിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ സംയുക്ത തന്നെയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്.
വെള്ളിയാഴ്ച രാവിലെ ബെംഗലുരുവിലെ എച്ച്എസ്ആര്‍ ലേ ഔട്ടിലെ അഗരാ തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ വ്യായാമത്തിയപ്പോഴായിരുന്നു സംഭവം.
Discussion about this post