വാഷിംഗ്ടണ്‍: സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 1000 ചൈനീസ് പൗരന്മാരുടെ വീസകള്‍ റദ്ദു ചെയ്ത് അമേരിക്ക. മേയ് 29-ന് പുറത്തുവന്ന പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരമാണു നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തര സുരക്ഷാ വക്താവ് അറിയിച്ചു.
അതീവരഹസ്യമായ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ള, ചൈനീസ് സൈന്യവുമായി ബന്ധമുള്ള വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും വീസകള്‍ തടഞ്ഞുവയ്ക്കുമെന്ന് യുഎസ് ആഭ്യന്തരസുരക്ഷാ മേധാവി ചാഡ് വൂള്‍ഫ് നേരത്തെ വ്യക്തമാക്കിയതാണ്. കൊറോണ വൈറസ് ഗവേഷണങ്ങള്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഹോങ്കോംഗില്‍ ചൈന നടത്തിയ അടിച്ചമര്‍ത്തല്‍ ശ്രമങ്ങള്‍ക്കു മറുപടിയെന്നോണമാണ് മേയ് 29-ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ചൈനയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും വീസകള്‍ തടഞ്ഞുവയ്ക്കാനുള്ള യുഎസ് ശ്രമങ്ങളെ ചൈനീസ് ഭരണകൂടം നിശതമായി വിമര്‍ശിച്ചിരുന്നു.
Discussion about this post