ചാവക്കാട്: നഗരത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചും അനുമതിയില്ലാതെയും പ്രകടനം നടത്തിയതിന് നൂറോളം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി ചൊവ്വാഴ്ച ചാവക്കാട്ട് നടത്തിയ ഹൈവേ ഉപരോധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്.
എസ്.ഡി.പി.ഐ നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി മുഴുവന്‍ ജില്ലകളിലും ഹൈവേ ഉപരോധം സംഘടിപ്പിച്ചത്.
Discussion about this post