തമിഴ് ഹാസ്യനടന് വടിവേല്‍ ബാലാജി അന്തരിച്ചു. 45 വയസ് ആയിരുന്നു. ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അത് ഇത് എത്, കലക പോവത് യാര് എന്നീ ടിവി ഷോകളിലൂടെയാണ് ബാലാജി പ്രധാനമായും പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ഭാര്യയും മകനും മകളുമാണ് ഇദ്ദേഹത്തിന് ഉള്ളത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തളര്‍ന്നു പോയ ഇദ്ദേഹം കഴിഞ്ഞ 15 ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. സാമ്പത്തിക പ്രശ്നത്തെ തുടര്‍ന്നാണ് അവസാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Discussion about this post