ബോളിവുഡ് നടി കങ്കണയ്ക്ക് പിന്തുണയുമായി തമിഴ് നടൻ വിശാൽ രംഗത്ത്. ശിവസേന കങ്കണ തർക്കം മുറുകുന്നതിനിടെയാണ് താരത്തിനു പിന്തുണയുമായി നടന് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വിശാല്‍ കങ്കണയെ അഭിനന്ദിച്ചത്.
വിശാലിന്റെ പോസ്റ്റിങ്ങനെ:
പ്രിയ കങ്കണ,
നിങ്ങളുടെ ധൈര്യത്തിന് ആശംസകള്‍ നേരുന്നു. ശരിയും തെറ്റും എന്താണെന്ന് പറയാന്‍ നിങ്ങള്‍ രണ്ട് തവണ ചിന്തിച്ചില്ല. ഇത് നിങ്ങളുടെ വ്യക്തിപരമായ പ്രശ്നം ആയിരുന്നില്ല, അപ്പോഴും സര്‍ക്കാരിന്റെ കോപം നേരിടുമ്പോഴും നിങ്ങള്‍ ശക്തമായി നിന്നു. ഇത് വളരെ വലിയ ഉദാഹരണമാണ്.1920 കളില്‍ ഭഗത് സിംഗ് ചെയ്തതിന് സമാനമാണിത്.
എന്തെങ്കിലും തെറ്റ് നടന്നാല്‍ ഒരു സെലിബ്രിറ്റി ആയിരിക്കണമെന്നില്ല,ഒരു സാധാരണകാരന് എന്ന നിലയിലും ആളുകള്‍ക്ക് സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ഇത് മാതൃകയാണ്.
Discussion about this post