ബാഗ്ദാദ്: വടക്കന്‍ ഇറാഖിലെ കിര്‍കുക്കില്‍ ഐസിസ് ഭീകരര്‍ ബന്ദികളാക്കിയ 15 എണ്ണക്കമ്പനി ജീവനക്കാരെ കുര്‍ദ് പോരാളികള്‍ മോചിപ്പിച്ചു. ഇറാഖി നോര്‍ത്ത് ഓയില്‍ കമ്പനി ജീവനക്കാരായിരുന്നു തടവിലായ 15 പേരും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഖുബാസ് എണ്ണശുദ്ധീകരണശാല ഭീകരര്‍ പിടിച്ചെടുക്കുകയും ജീവനക്കാരെ തടവിലാക്കുകയും ചെയ്തത്. കുര്‍ദ് സേന നടത്തിയ പരിശോധനയിലാണ് ജീവനക്കാരെ ഒരു ചെറിയ മുറിയില്‍ അടച്ചിട്ടിരുന്നതായി കണ്ടെത്തയത്.
രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് എണ്ണശുദ്ധീകരണശാലയുടെ നിയന്ത്രണം കുര്‍ദ് പോരാളികള്‍ തിരിച്ചുപിടിച്ചത്. ഖനിയുടെ പല ഭാഗത്തും ബോംബുകളും മറ്റും ഐസിസ് ഒളിപ്പിച്ചു വച്ചിരുന്നു. തുടര്‍ന്ന് സാഹസികമായ നീക്കത്തിലൂടെയാണ് ഇവിടെ ബന്ദികളാക്കിയിരുന്ന ജീവനക്കാരെ കുര്‍ദ് പോരാളികള്‍ മോചിപ്പിച്ചത്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ഖുബാസ് എണ്ണശുദ്ധീകരണശാല.
Discussion about this post