കിന്‍ഷാസ: കോംഗോയില്‍ സ്വര്‍ണ്ണ ഖനിയിലുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ 50-ലധികം പേര് കൊല്ലപ്പെട്ടു. കാമിതുഗ പ്രദേശത്ത് കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം.
കനത്ത മഴ മൂലമാണ് ഖനി തകര്‍ന്ന് വീണത്. പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണ ഖനികളില്‍ ഒന്നാണ് തകര്‍ന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രദേശത്ത് ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. ഇതാണ് ഖനി തകരാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഖനിയില്‍ ഉണ്ടായിരുന്നില്ല, ഇതാണ് മരണ സംഖ്യ ഇത്രയധികം ഉയരാന്‍ കാരണമായതെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറില്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണ ഖനികളില്‍ ഒന്നിലുണ്ടായ അപകടത്തില്‍ 21 പേര്‍ക്ക് ജീവന് നഷ്ടമായിരുന്നു.
Discussion about this post