ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ വീണ്ടും ആക്രമണം. ക്ഷേത്രങ്ങളും, കാളീ വിഗ്രഹങ്ങളും തല്ലിത്തകര്‍ത്തു. ബംഗ്ലാദേശിലെ ഗാസിപ്പൂര്‍ നഗരത്തിലെ ദക്ഷിണ സല്‍ന പ്രദേശത്തെ കാളി മന്ദിറിലാണ് സംഭവം. ദേവീ ദേവന്മാരുടെ വിഗ്രഹങ്ങളാണ് നശിപ്പിച്ചത്.
സംഭവത്തെ ജിഹാദി ആക്രമണമെന്നാണ് ഗാസിപൂര്‍ സര്‍ദാര്‍ പോലീസ് വ്യക്തമാക്കിയത്. രാത്രിയില്‍ അതിക്രമിച്ചു കയറിയാണ് ക്ഷേത്രം തകര്‍ത്തതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നും പൊലീസ് പറഞ്ഞു.
അടുത്ത ദിവസം രാവിലെ എത്തിയ വിശ്വാസികളാണ് തല്ലി തകര്‍ത്ത വിഗ്രഹങ്ങള്‍ കണ്ടതും, പൊലീസില്‍ അറിയിച്ചതും.
Discussion about this post