പാവപ്പെട്ടവര്‍ക്കും, ആവശ്യക്കാര്ക്കുമായി രണ്ട് കിലോ തൂക്കമുള്ള പാചകവാതക സിലിണ്ടര്‍ വിതരണത്തിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. പാചകവാതക കണക്ഷനുള്ള ഓണ്‍ലൈന്‍ ബുക്കിംഗിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനിടെ പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് അറിയിച്ചു.
ജനങ്ങള്‍ അമിത സാമ്പത്തിക ഭാരമില്ലാതെ പാചകവാതകം ലഭ്യമാക്കുന്നതിനായി രണ്ട് കിലോ തൂക്കം വരുന്ന പാചക വാതക സിലിണ്ടറുകള്‍ വിപണിയില്‍ എത്തിക്കും. 14.2 കിലോയോളം വരുന്ന സിലിണ്ടറുകള്‍ വാങ്ങാനുള്ള പണം കയ്യിലില്ലാത്തവര്‍ക്ക് ഇത് വളരെയധികം ഉപകരിക്കും- മന്ത്രി പറഞ്ഞു.
നേരത്തെ അഞ്ച് കിലോയുടെ സിലിണ്ടര്‍ വിപണിയില്‍ ലഭ്യമാക്കിയിരുന്നു.
ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുന്നവര്‍ക്ക് മൂന്ന് മുതല്‍ നാല് ദിവസത്തിനകം സിലിണ്ടര്‍ അവരവരുടെ വീടുകളില്‍ എത്തിക്കാനുള്ള സൗകര്യം പുതിയ സംവിധാനത്തിലൂടെ കാര്യക്ഷമമായി നടപ്പാക്കുമെന്ന് പെട്രോളിയം മന്ത്രി അറിയിച്ചു.
Discussion about this post