ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിലെ കമ്മീഷണ് ഓഫ് സ്റ്റാറ്റസ് ഓഫ് വുമണില്‍ അംഗമായി ഇന്ത്യ. യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി ടി എസ് ത്രിമൂര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചത്. വോട്ടെടുപ്പില്‍ ഇന്ത്യ മികച്ച നേട്ടം സ്വന്തമാക്കിയപ്പോള്‍ ചൈനയ്ക്ക് അടിതെറ്റി. ചൈനയെ തോല്‍പ്പിച്ച് നേടിയ വിജയം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയ്ക്ക് നേട്ടമായി.
സ്ത്രീകളുടെ ഉന്നമനത്തിനും ലിംഗസമത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. അംഗരാജ്യങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ടി.എസ് തിരുമൂര്‍ത്തി ട്വിറ്ററില്‍ കുറിച്ചു.
ജൂണില്‍ ഇന്ത്യയ്ക്ക് യു.എന്‍ രക്ഷാസമിതിയില്‍ താത്കാലിക അംഗത്വം ലഭിച്ചിരുന്നു. 192-ല്‍ 184 വോട്ടുകള്‍ നേടിയാണ് ഇന്ത്യ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2021 മുതല്‍ 2025 വരെയുളള നാല് വര്‍ഷത്തേക്കാണ് ഇന്ത്യയ്ക്ക് യു.എന്‍.സി.എസ്.ഡബ്ല്യു അംഗത്വം ലഭിച്ചിരിക്കുന്നത്.
ഇന്ത്യ, അഫ്ഗാനിസ്ഥാന്, ചൈന എന്നീ രാജ്യങ്ങളാണ് അംഗത്വത്തിനായി മത്സരിച്ചത്. 54 അംഗ രാജ്യങ്ങളില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും വിജയിക്കാനുള്ള വോട്ടുകള്‍ നേടിയപ്പോള്‍ ചൈനയ്ക്ക് പകുതി വോട്ടുകള്‍ പോലും ലഭിച്ചില്ല.
India wins seat in prestigious #ECOSOC body!
India elected Member of Commission on Status of Women #CSW. It’s a ringing endorsement of our commitment to promote gender equality and women’s empowerment in all our endeavours.
We thank member states for their support. @MEAIndia pic.twitter.com/C7cKrMxzOV
— Amb T S Tirumurti (@ambtstirumurti) September 14, 2020
Discussion about this post