അമേരിക്ക- ചൈന നയതന്ത്ര ബന്ധത്തിലെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ചൈനയിലെ നയതന്ത്രപ്രതിനിധി ടെറി ബ്രാന്സ്റ്റാഡിനെ മടക്കി വിളിക്കാന്‍ അമേരിക്ക തീരുമാനിച്ചു. ഒക്ടോബര്‍ ആദ്യം അദ്ദേഹം മടങ്ങുമെന്ന് അമേരിക്കന്‍ എംബസിയാണ് അറിയിച്ചത്.
2017 മുതല്‍ ബ്രാന്സ്റ്റാഡ് ചൈനയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയുടെ ചുമതല വഹിച്ചുവരികയായിരുന്നു. വ്യാപാര, സാങ്കേതിക വിദ്യാ മേഖലകളിലും കോവിഡ് സംബന്ധമായുമെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തീര്‍ത്തും വഷളായതോടെയാണ് അമേരിക്ക ഇത്തരത്തിലൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതെന്നാണ് സൂചന.
Discussion about this post