ജലന്തര്‍ : ഡല്‍ഹി-അമൃത്‌സര്‍ ശതാബ്ദി എക്‌സ്പ്രസ് ട്രെയിനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ,ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും ചിത്രങ്ങള്‍ പതിച്ച പേപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിച്ചത് പരിശോധിക്കുമെന്ന് റെയില്‍വേ.
പ്രധാനമന്ത്രിയുടെ ചിത്രം പേപ്പര്‍ ഗ്ലാസുകളില്‍ ഉപയോഗിച്ചത് ഗുരുതരമായ തെറ്റാണ്. സംഭവത്തില്‍ വേണ്ട നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്നും ഉത്തര റയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലാണ് മോദിയുടെയും ,അമിത് ഷായുടെയും ചിത്രം പതിച്ച പേപ്പര്‍ ഗ്ലാസുകള്‍ ഡല്‍ഹി-അമൃത്‌സര്‍ ട്രെയിനില്‍ കണ്ടെത്തിയത്. ചായയും കാപ്പിയും വിതരണം ചെയ്യുന്ന ജോലിക്കാര്‍ക്ക് പറ്റിയ തെറ്റാകുമിതെന്നാണ് വിശദീകരണം.
Discussion about this post