തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ പിണറായി സർക്കാറിലെ മറ്റൊരു മന്ത്രിയ്ക്കെതിരെ ആരോപണം ഉയരുന്നതിനിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കവിതയിലൂടെ ട്രോളി അഡ്വ എ ജയശങ്കർ. സ്വർണ ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ
സ്വർഗസീമകൾ ഉമ്മവെക്കുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ എന്നാണ് ജയശങ്കറിന്റെ കവിത.
ബിജെപി നേതാവ് കെ. സുരേന്ദ്രൻ നൽകുന്ന സൂചനകളിൽ മന്ത്രി ആരാണെന്ന് ആർക്കും മനസ്സിലാകും. തിരുവനന്തപുരത്തെ ഒരു മന്ത്രിയെ രണ്ട് ദിവസം കൊണ്ട് കാണുന്നില്ല. കൊറോണ ഭീഷണിയുമായി രണ്ട് ദിവസം മുമ്പ് എത്തിയ മന്ത്രിയെ ഇപ്പോൾ പുറത്തേക്ക് കാണാനില്ലെന്നായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ.
തിരുവനന്തപുരത്ത് നിന്നുള്ള പിണറായി മന്ത്രി സഭയിലെ ഏക മന്ത്രി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. സുരേന്ദ്രന് നല്കിയ സൂചന വച്ച് രണ്ടാമത്തെ മന്ത്രി കടകം പള്ളിയാണെന്ന പ്രചാരണം ശക്തമായിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപണം ഉയർത്തിയിരുന്നുവെങ്കിലും മന്ത്രിയുടെ പേര് വ്യക്തമാക്കിയിട്ടില്ല.എനിക്ക് ആ മന്ത്രിയെ അറിയാമെങ്കിലും തല്ക്കാലം പേരു പറയുന്നില്ലെന്നാണ് ചെന്നിത്തല വ്യക്തമാക്കിയത്.
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
സ്വർണ ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ
സ്വർഗസീമകൾ ഉമ്മവെക്കുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ..
സ്വർണ ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ സ്വർഗസീമകൾ ഉമ്മവെക്കുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ..
Posted by Advocate A Jayasankar on Wednesday, September 16, 2020
Discussion about this post