തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസ് ആദ്യമായി പുറത്തു കൊണ്ടുവന്നതിലുള്ള വിരോധമാണ് കെ സുരേന്ദ്രനോട് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. പ്രസിഡന്റ് സുരേന്ദ്രന്‍ജിക്ക് സമനിലതെറ്റിയെന്ന പിണറായിയുടെ പരാമര്‍ശം പരിഹാസ്യമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘പാര്‍ട്ടി സുരേന്ദ്രനെ പ്രസിഡന്റ് ആക്കിയത് പൂര്ണബോദ്ധ്യത്തോടെയാണ്. അതിന് പിണറായിയുടെ ശുപാര്‍ശ ആവശ്യമില്ല. സ്വര്‍ണക്കടത്തു കേസ് ആദ്യമായി പുറത്തു കൊണ്ടുവന്നതിലുള്ള വിരോധമാണ് സുരേന്ദ്രനോട് മുഖ്യമന്ത്രിക്ക് ഉള്ളത്. തനിക്കെതിരെ സുരേന്ദ്രന് ആരോപണം ഉന്നയിച്ചപ്പോള്‍ അന്വേഷിക്കട്ടെ എന്ന് മറുപടി പറയേണ്ടതിന് പകരം മനോനില തെറ്റി എന്ന മറുആരോപണം കൊണ്ട് നേരിട്ടത് എന്തോ ഒളിക്കാനുള്ളതു കൊണ്ടാണ്’,അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മന്ത്രി ജെലിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നടത്തിയ സെക്രെട്ടറിയറ്റ് മാർച്ചിൽ പങ്കെടുത്തു.
പ്രസിഡന്റ് സുരേന്ദ്രൻജിക്ക് സമനിലതെറ്റിയെന്ന പിണറായിയുടെ പരാമർശം
പരിഹാസ്യമായിരിക്കുന്നു. പാർട്ടി സുരേന്ദ്രനെ പ്രസിഡന്റ് ആക്കിയത് പൂർണബോദ്ധ്യത്തോടെയാണ്.അതിന് പിണറായിയുടെ ശുപാർശ ആവശ്യമില്ല. സ്വർണക്കടത്തു കേസ് ആദ്യമായി പുറത്തു കൊണ്ടുവന്നതിലുള്ള വിരോധമാണ് സുരേന്ദ്രനോട് മുഖ്യമന്ത്രിക്ക് ഉള്ളത്. തനിക്കെതിരെ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചപ്പോൾ അന്വേഷിക്കട്ടെ എന്ന് മറുപടി പറയേണ്ടതിന് പകരം മനോനില തെറ്റി എന്ന മറുആരോപണം കൊണ്ട് നേരിട്ടത് എന്തോ ഒളിക്കാനുള്ളതു കൊണ്ടാണ്.
ജലീലിന് മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകി. പക്ഷെ ED ഡിയറക്ടർ പറഞ്ഞത് ക്ലീൻ ചിറ്റ് ഇല്ലെന്നാണ്. അതെ സമയം ED അന്വേഷണം ശരിയായ ദിശയിലാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പരസ്പരവിരുദ്ധമാണ് ഈ നിലപാട്.
ലൈഫ് മിഷൻ പദ്ധതിയിൽ പ്രശ്നമുണ്ടെന്നു മുഖ്യമന്ത്രി ഇപ്പോൾ സമ്മതിച്ചു. ജലീലിന്റെ കാര്യത്തിലും എല്ലാം സമ്മതിക്കേണ്ടിവരും.
https://www.facebook.com/kummanam.rajasekharan/posts/3134766239966475?__xts__%5B0%5D=68.ARDIsdUy1o8e6mavxQisY2h0MmLyE5fTPUqpghX2FRtr6U8FwWygwAy8Iz9TCuO1uM1bazhp6-VKt1vihmtktF5FYNg_npRT6BbyC0j_C2U7QGS7fnsrl1IHYvE1PRtJDrs4TZTi4NNlHfjBp-bA6uLa5MyD7jO2TB4DOMPQrwE9g0HE3oahGRdD31vs7T-ypjaGRtgP1Mm8slwdt7Y5juDT47OEpeFd8t3ncVAM7x2Mw9dxw_tzNjwOPtXeZvQRPZR5aZ6AHtDOtwJnXpc2laMk6IU_sFr9sS9MhTndImh6NBzsi-u4snvmCtmh99tF1rs6GOcjijxM8pP8GVB5xyBDDg&__tn__=-R
Discussion about this post