തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജന്‍സി മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്യുന്നത് അതീവ ഗുരുതരമായ പ്രശ്നമാണെന്നും മന്ത്രി കൂടുതല്‍ നാണം കെടാതെ ഇനിയെങ്കിലും രാജി വയ്ക്കണമെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍ഐഎ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നതോടെ പ്രശ്നം അതീവ ഗുരുതരമായെന്നും ചെന്നിത്തല പറഞ്ഞു.
തീവ്രവാദം, രാജ്യദ്രോഹം തുടങ്ങിയ ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വന്ന ഒരു മന്ത്രി അധികാരത്തില്‍ തുടരുന്നത് ഭൂഷണമല്ലന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണത്തിന്റെ മുന തനിക്കെതിരെയോ തന്റെ ഓഫീസിനു നേരെയോ ഉയര്‍ന്നേക്കാമെന്ന ഭയമാണ് ജലീലിന് മുഖ്യമന്ത്രി ഇത്രയും വലിയ പ്രതിരോധം തീര്‍ക്കുന്നതിന്റെ കാരണമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംഭവവുമായി ബന്്ധപ്പെട്ട പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
Discussion about this post