ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലര്‍ച്ചെയോടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.
രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു ഗ്രാമീണന് കൊല്ലപ്പെടുകയും ചെയ്തു.
ഭീകരര്‍ സ്ഥലത്ത് തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെ സ്ഥലത്തെത്തിയ സുരക്ഷാ സൈനികര്‍ക്കുനേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. ഇതോടെ സൈനികര്‍ തിരിച്ചും വെടിവച്ചു.
സ്ഥലത്തേക്ക് കൂടുതല്‍ സൈനികര്‍ എത്തിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്.
ജമ്മുവില്‍ ഭീകരര്‍ക്കെതിരെ സൈന്യം നടപടി കടുപ്പിച്ചിരിക്കുകയാണ്. കൊടുംഭീകരരായ നിരവധി പേരെയാണ് അടുത്തിടെ സൈന്യം കൊലപ്പെടുത്തിയത്. ചിലരെ പിടികൂടുകയും ചെയ്തിട്ടുണ്ട്.
Discussion about this post