ഭുവനേശ്വര്‍: മുതിര്‍ന്ന ബിജെപി നേതാവ് അശോക് സാഹു അന്തരിച്ചു. 68 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം.
മുന്‍ ഐപിഎസ് ഓഫീസറായിരുന്നു. 2009-ല്‍ കാന്തമല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചു. പിന്നീട് 2015-ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും കാന്തമല്‍ മണ്ഡലത്തില്‍ നിന്നും അദ്ദേഹം മത്സരിച്ചു.
അശോക് സാഹുവിന്റെ നിര്യാണത്തില്‍ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
Discussion about this post