മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എട്ടുമണിക്കൂർ ആണ് എൻഐഎ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ജലീൽ മടങ്ങി.
രാവിലെ അഞ്ചരയോടെ എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിനെത്തിയ ജലീലിനെ വൈകുന്നേരം അഞ്ച് മണിയോടെയാണ് വിട്ടയച്ചത്. സ്വകാര്യ വാഹനത്തിലാണ് ജലീൽ മടങ്ങിയത്.
ചാനലുകളുടെ കണ്ണ് വെട്ടിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ജലീൽ ഇന്നും ശ്രമം നടത്തിയത്. ഇതിനായി രാത്രി ഹാജരാകട്ടെ എന്നും ഓൺലൈനിലൂടെ ചോദ്യം ചെയ്യണമെന്നും ജലീൽ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടതായാണ് സൂചന.
എന്നാൽ ജലീൽ കൊച്ചിയിൽ എത്തിയ സമയത്ത് മാധ്യമ പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു. ഇതോടെ മന്ത്രി എൻഐഎ ഓഫിസിൽ കയറുന്നതിന്റെ വീഡിയോയും പുറത്തുവന്നു.
Discussion about this post