തിരുവനന്തപുരം: നയതന്ത്ര ബാഗിലൂടെ ഖുര്‍ആന്‍ കൊണ്ടുവന്നതില്‍ കസ്റ്റംസ് പ്രത്യേകം കേസെടുത്തു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കൊണ്‍സുലേറ്റ് ആവശ്യത്തിനുള്ള വസ്തുക്കളാണ്. ഇത് വിതരണം ചെയ്യണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്.
നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കള്‍ പുറത്ത് വിതരണം ചെയ്തതിലാണ് കേസ്. യുഎഇ കോണ്‍സുലേറ്റിനെ എതിര്‍കക്ഷിയാക്കിയാണ് അന്വേഷണം നടത്തുക.
Discussion about this post