നല്ല പെൺകുട്ടികൾ നേരത്തെ ഉറങ്ങും എന്നാണ് ഞാൻ കരുതിയിരുന്നത് എന്ന സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന്റെ പരാമർശം വിവാദത്തിൽ. ഫേസ്ബുക്കിൽ യുവതിയുടെ കമന്റിന് മറുപടി നൽകുമ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ സ്ത്രീവിരുദ്ധ കമന്റ്.
ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ കട്ജുവിന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. സ്ത്രീവിരുദ്ധ പരാമർശത്തിന് കട്ജു മാപ്പുപറയണമെന്നാണ് സോഷ്യൽ മീഡിയയിൽ സ്ത്രീകൾ ആവശ്യപ്പെടുന്നത്. ഇത്തരം വിവാദ പരാമർശങ്ങൾ നടത്തിയതിൽ കട്ജുവിനെതിരെ ആരോപണമുയരുന്നത് ഇതാദ്യമല്ല. 2015-ൽ ബിജെപി എം.പി ഷാസിയ ഇൽമിയാണോ കിരൺബേദിയാണോ കൂടുതൽ സുന്ദരിയെന്ന മാർക്കണ്ഡേയ കട്ജുവിന്റെ ചോദ്യം വൻ വിമർശനത്തിനാണ് വഴിവെച്ചത്. ഒരു വൃദ്ധന് സുന്ദരിയായ സ്ത്രീയെ പുകഴ്ത്താൻ സാധിക്കില്ലേ എന്ന മറുചോദ്യം ഉയർത്തിയാണ് കട്ജു അന്ന് രക്ഷപ്പെട്ടത്.
Discussion about this post