ഡല്‍ഹി: നിരോധിത തീവ്രവാദ സംഘടനയായ ലഷ്കര്‍ ഇ-തോയ്ബയെ ഉപയോഗിച്ചു ഇന്ത്യയില്‍ മുംബൈ മോഡല്‍ ആക്രമണത്തിനു പാക്കിസ്ഥാന് നേവിയും ഐഎസ്ഐയും തയാറെടുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി തീവ്രവാദികള്‍ക്കു കറാച്ചി നേവല്പോര്ട്ടില് പരിശീലനം നല്‍കുന്നതായും റിപ്പോര്‍ട്ടുണ്ട്.
പാക്കിസ്ഥാന് നേവിയും ഐഎസ്ഐയുമാണ് ആക്രമണത്തിനായി സാമ്പത്തിക സഹായമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കുന്നത്. തങ്ങളോടു കളിച്ചാല്‍ ഇന്ത്യ നൂറ്റാണ്ടുകളോളം ഓര്‍ത്തിരിക്കുന്ന പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന പാക്കിസ്ഥാന് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് അസിഫിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
Discussion about this post