ബെയ്ജിംഗ്: തായ്വാന് ദ്വീപിന് സമീപം ചൈനീസ് പോര്‍വിമാനങ്ങള്‍ വട്ടമിട്ട് പറന്നതിന് പിന്നാലെ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി തായ് വാന്‍ പ്രസിഡന്റ് രംഗത്തെത്തി. തായ്വാന് കടലിടുക്കില്‍ ഉടനീളം വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ചൈനീസ് പോര്‍വിമാനങ്ങള്‍ തായ്വാന് വ്യോമാതിര്‍ത്തിയിലേക്ക് കടന്നത്.
രണ്ട് ബോംബറുകളും 16 പോര്‍വിമാനങ്ങളുമാണ് ചൈന തായ്വാന് കടലിടുക്ക് ഭാഗത്തേക്ക് എത്തിച്ചത്. 12 ജെ-16, രണ്ട് ജെ-10, രണ്ട് ജെ-11, രണ്ട് എച്ച്-6 ബോംബറുകള്‍, ഒരു വൈ-8 എസ്ഡബ്ലിയു ആണ് തായ്വാന്റെ ഭാഗത്തേക്ക് കൊണ്ടുവന്നതെന്നാണ് റിപ്പോര്‍ട്ട്. 19 സൈനിക വിമാനങ്ങളുടെ ഒരു സംഘമാണ് ശനിയാഴ്ച തായ്വാനിലെ വ്യോമ പ്രതിരോധ മേഖലയിലേക്ക് പറന്നത്.
എന്നാല്‍, ആദ്യം ആക്രമിക്കാന്‍ തായ്വാന് മുന്നിട്ടിറങ്ങില്ല. എന്നാല്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ചൈനയ്ക്ക് ശക്തമായി മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് തായ്വാന്.
Discussion about this post