ഡല്‍ഹി: റാബി വിളകളുടെ താങ്ങുവില വര്‍ധിപ്പിക്കുന്നതിന് അംഗീകാരം നല്കി കേന്ദ്ര മന്ത്രിസഭ. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം.
50 മുതല്‍ 300 രൂപവരെയാണ് താങ്ങുവില വര്‍ധിപ്പിക്കുന്നതെന്ന് കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു. തിങ്കളാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതനുസരിച്ച് ഗോതമ്പിന്റെ താങ്ങുവില 50 രൂപ വര്‍ധിക്കും. ചനയുടേത് 250 രൂപയിലധികവും ചുവന്ന പരിപ്പിന്റേത് 300 രൂപയിലധികവും വര്‍ധിക്കും. കടുകിന്റെ താങ്ങുവില 225 രൂപ കൂടും.
കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ അനായാസം വിറ്റഴിക്കാന്‍ അവസരം ഒരുക്കുന്നതാണ് ബില്ലുകളെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ നിയമം കാര്‍ഷിക വിപണിയില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കുമെന്നും കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വാള്‍മാര്‍ട്ട് പോലെയുള്ള വന്‍കിടക്കാര്‍ക്ക് നേരിട്ട് വില്ക്കാന് വഴിതെളിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
Discussion about this post