ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ബുദ്ഗാമിലെ ചരാരെ ശെരീഫ് ഏരിയയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. ഏറ്റുമുട്ടലില്‍ ഒരു സി.ആര്.പി.എഫ് ജവാന് പരിക്കേറ്റു.
സുരക്ഷാസേനയും സി.ആര്.പി.എഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് സെന്‍ട്രല്‍ കശ്മീരില്‍ ഭീകരര്‍ക്കായി സംയുക്ത തെരച്ചില്‍ നടത്തിയത്. പ്രദേശം വളഞ്ഞ് പരിശോധന നടത്തുന്നതിനിടെ സേനക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവെപ്പിനെ തുടര്‍ന്ന് നൗഹാര് ഗ്രാമത്തിലേക്കുള്ള പ്രവേശന മാര്‍ഗങ്ങള്‍ അടച്ച സേന തെരച്ചില്‍ ഊര്‍ജിതമാക്കി. മൂന്നു ഭീകരര്‍ പ്രദേശത്ത് ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.
Discussion about this post