കൊച്ചി: സീരിയൽ ചിത്രീകരണത്തെ പ്രതിസന്ധിയിലാക്കി കോവിഡ് വൈറസ് ബാധ. സംസ്ഥാനത്ത് വിവിധ സീരിയലുകളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിലെ 42 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് പല ജനപ്രിയ സീരിയലുകളുടെയും ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്.
മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിലെ 25 പേര്‍ക്കും കൂടത്തായി സീരിയലിലെ ഒരാള്‍ക്കും സീ കേരളത്തിലെ ഞാനും നീയും എന്ന സീരിയല്‍ ലൊക്കേഷനിലെ 16 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട താരങ്ങളെല്ലാം നിരീക്ഷണത്തിലാണ്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സീരിയല്‍ ചിത്രീകരണം ഏറെക്കാലം മുടങ്ങിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതിനു പിന്നാലെയാണ് സീരിയല്‍ ചിത്രീകരണം പുനരാരംഭിച്ചത്. എന്നാല്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ഈ മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Discussion about this post